നനവുള്ള ഓര്‍മ്മകള്‍

മഴയുടെ  ഓര്‍മ്മകള്‍  ഒരു  കാര്‍മേഘമായ്  മനസ്സില്‍  നിറയുന്നു
മഴ  എന്റെ  മനസ്സില്‍  കുളിരും  കിനാവും ,
ഏകാന്ത  വീചികളില്‍  കൂട്ടുകാരനും  അന്നൊക്കെ ,
ഒരുപാടു  നേരം  തോരാതെ  ആടിയും ഉലഞ്ഞും ,
ഇടയില്‍  ദിക്കു പൊട്ടുമാറു ഇടിമിന്നലയും ,
ആര്‍ദ്രമാം  ഓര്‍മ്മകള്‍  തൊട്ടുണര്‍ത്തിയും ,
വെറുതെ  വന്നു  കണ്ചിമ്മി  മറയുന്നു .

മണ്ണിന്‍  മനം  പേറി  ഏത്തും  പുതുമഴ ,
ആര്‍ത്തലച്ചണയും തുലാ മാസ മഴ ,
ജനല്‍ പാളികള്‍  കുളിര്‍ക്കും  രാത്രിമഴ ,
പിന്നെ  ചിലപ്പോള്‍  വേനല്‍  മഴ ,
മഴ – ഒരു  അവിസ്മരണീയമാം ആനന്ദം ,
മധുരോധാരമൊരു മൌന സംഗീതം .

പല  മഴക്കാലം  വന്നു  പോയെങ്കിലും  ,
ഇനി  വരുന്നതും  കാത്തിരിപ്പൂ ,
മഴ  പെയ്തു  തോരുമ്പോള്‍  മരം  പെയ്തു  കാണുവാന്‍  തൊടിയില്‍  നടന്നും ,
ഇല ചാര്‍ത്തിലെ മഴവെള്ളം  ഉലച്ചു  തെറിപ്പിച്ചും ,
ചേമ്പില താളിലെ  മഴ  മൊട്ടു  പൊട്ടിച്ചും ,
ഓര്‍മയിലെ  മഴ , ഓമനയാം മഴ .

കിണര്‍  വെള്ളം  പൊങ്ങിയതു കാണുവാന്‍  ഓടിയതും ,
അച്ഛന്‍  വിളിച്ചിട്ട്  പുരപ്പുറത്തെ  കരിയില  വാരിയതും ,
അനുജത്തി  കാലിടറി  വീണതും ,
പുതുമഴയില്‍  കുമിള്‍  വന്നതും ,
ഓര്‍ക്കുവാന്‍  ഒരുപാടു  ഓര്‍മ്മകള്‍  തന്നും ,
പെരുമഴക്കാലങ്ങള്‍  പെയ്തു  പോകുന്നു .

മാനത്തു മഴവില്ലിന്‍  മന്ദഹാസം ,
താഴത്  വീഴും  ആലിപ്പഴങ്ങളും ,
മോദത്തില്‍  കളിവഞ്ചി  പായിക്കും  ബാല്യങ്ങള്‍ ,
കേമത്തില്‍  വിള കൊയ്യും  മാനവന്‍ ,
ഇന്നിന്റെ  കണ്ണുകള്‍  കൊതിക്കുമീ കാഴ്ചകള്‍ ,
അന്നിന്റെ  നല്ലോര്‍മ്മകള്‍ ആയി  മാറി .

അത്തി മരത്തിലെ  കുഞ്ഞു  കിളിക്കൂടു തകര്‍ത്തും ,
കുട്ടിക്കിടാവിനെ  നനയിച്ചും ,
ഓലപ്പുരയാകെ കുതിര്‍ത്തും,
നടവഴികള്‍ ഒക്കെയും  വെള്ളം  നിറച്ചും ,
നേരവും  കാലവും ഇല്ലാതെ
ചിന്നിയും  ചിതറിയും  പെയ്തു  മറയും മഴ .

മഴയുടെ  പല  മുഖം  മാനത്തും  മണ്ണിലും ,
ചില  നേരം  വേണ്ടെന്നു  പറഞ്ഞു പോകും ,
കര്‍ക്കിടക  മഴ  നിര്‍ത്താതെ  പെയ്യുമ്പോള്‍ ,
തീ  പുകയാത്ത  കുടിലുകള്‍  ഇപ്പോഴും  ദൃശ്യം ,
കാലം  എല്ലാം  മറ്റും എങ്കിലും  ,
കലാതീതമാം  ഈ മഴക്കാലം .

ജലാശയങ്ങള്‍  പലതു വറ്റി ,
നിളയുടെ ദുഖവും തുടരുന്നു …,
ഇനി വരും മഴയെല്ലാം ഉറച്ചു പെയ്യട്ടെ ,
പാടത്തു വിത്തുകള്‍ മുളക്കട്ടെ,
നാടിന്റെ പഞ്ഞം പോയ്‌ മറയട്ടെ,
മഴ- നീ ഇനിയും വരിക വരിക നല്ല നാളുകള്‍ക്കായ്.

മംഗളം പാടി ഈ ലോകത്ത് നിന്നും ………………

ഒരു ശുദ്ധ സംഗീത ധാരയുടെ സ്രോതസ്സ് കൂടി മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നു ………..
പ്രിയങ്കരനായ എം ജി രാധാകൃഷ്ണന്‍ ചേട്ടന്‍ ഇഹലോകവാസം വെടിഞ്ഞു.
ഇനിയുള്ള നാളുകള്‍ അദ്ദേഹത്തിന്റെ സംഗീത സപര്യയുടെ സംഭാവനകളായ ഗാനങ്ങളിലൂടെ,
മലയാളിക്ക് ആ സര്‍ഗ്ഗ സാന്നിധ്യം തൊട്ടറിയാം .
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യമായ ശാന്തി നേരുന്നു ……..