എന്റെ ഹൃതു സംക്രമ പക്ഷിക്ക്

 –ഇതു വായിക്കുന്ന നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു–
[ഞാനും  നിങ്ങളും (വായിക്കുന്നവര്‍ ) മനുഷ്യ ജന്മത്തിലെ സാധാരണക്കാരാകണം ; നിര്‍ബന്ധമല്ല ; ഞാന്‍ ഇതു എഴുതുന്നത്‌ അച്ഛന്റെയും മകളുടെയും സ്നേഹമെന്ന വികാരത്തിന്റെ ആഴം കാട്ടിത്തരുവാനല്ല, വേദനിപ്പിക്കാനായുമല്ല ,മറിച്ച്‌ ഞാന്‍ കാണുന്ന കപട സ്നേഹത്തിന്റെയും ,കണ്ണീരിന്റെയും ; നവഭാവങ്ങളും കാണിച്ചുള്ള അഭിനയത്തിന്റെയും കയ്പ് എന്തെന്ന് കുറച്ചെങ്കിലും  മനസ്സില്ക്കാനാണ് , പക്ഷെ നിര്‍ഭാഗ്യം …. എന്റെ ഈ കഥയില്‍ അത് നിങ്ങള്ക്ക് കാണാനാകില്ല !!!
           എന്റെ കഥയില്‍ ഞാന്‍ പറയാത്ത ഒരു സൗഹൃതം ഉണ്ട് , പിത്രു വാത്സല്യം ഉണ്ട് , മാത്രു സ്നേഹം ഉണ്ട്, സഹോദരന്റെ പരിരക്ഷ  ഇവയെല്ലാം ഉണ്ട്   – ഇതു കാണാന്‍, ഉള്‍ക്കൊള്ളാന്‍ ; വായിക്കുന്നവര്‍ ആരെങ്കിലും അത് മനസ്സിലാക്കിയാല്‍ , അവിടെയാണ് എനിക്ക് ഇനിയുമൊരു നാലുവരി എഴുതാന്‍ കരുത്തുണ്ടാകുന്നത് . യാതൊരുവിധ ആകാംഷ്യക്കും ഇടമില്ലാത്ത കുറച്ചു വരികള്‍ മാത്രം , അവയില്‍ ചില വാക്കുകളുടെ ക്രെമീകരണങ്ങള്‍ . അതിനാലാണ് ഇത്രയും കാര്യങ്ങള്‍ ആദ്യം തന്നെ പറയുന്നത് . ആരുടേയും വിലപ്പെട്ടതോ ! അല്ലാത്തതോ ആയ ഒരു നിമിഷം പോലും ഈ കഥക്കോ (അങ്ങനെ ഞാന്‍ വിളിക്കുന്നു ), എഴുതിയ എനിക്കോ വേണ്ടി പാഴവുന്നതില്‍ തെല്ലും താല്പര്യം ഇല്ലാത്തതു കൊണ്ടും ; എന്നെ അറിയുന്നവര്‍ക്കായി ഒരു നേരമ്പോക്ക് ഇഷ്ടപ്പെടുത്താന്‍ വേണ്ടിയും മാത്രം ; ഞാന്‍ എഴുതുന്നു …..” നേര്‍ത്ത നൊമ്പരങ്ങളുടെ താളവുമായി “, നിങ്ങള്‍ക്കായി “” എന്റെ ഹൃതു സംക്രമ പക്ഷിക്ക് ….”” …………………………………………………………………….അരുണ്‍ ]




ചിദംബരംവീടിനുള്ളില്‍ പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞപ്പോള്‍ തന്നെ വെളിച്ചം , മാധവ മേനോന്‍ സഹധര്‍മിണിയെ വിളിച്ചുണര്‍ത്തി നാലരക്കാണു ബസ്‌ നീ വേഗം റെഡിയാവണം . “ഉംഒരു സ്വരം താഴ്ന മൂളല്‍ മാത്രം . സിഗരട്ട് കത്തിച്ചു മേനോന്‍ നടന്നു .


[മാധവ മേനോന്‍ , retd IPS officer , ഭാര്യ ശാരദ രണ്ടു കുട്ടികള്‍ , ഒന്നാമന്‍ ഇംഗ്ലണ്ട് ഇല്‍ ഡോക്ടര്‍ , രണ്ടാമത് ……… ഹേമ ഇപ്പോള്‍ ഓര്‍മ്മയില്‍ ജീവിക്കുന്നു എന്ന് പറയാം . മൂന്നു വര്‍ഷം മുന്‍പ് ഊട്ടിയില്‍ വെച്ച് മരണപ്പെട്ടു . മാധവ മേനോന്‍ ഒരു കവിയും സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ തല്പരനുമായിരുന്നു . ഇപ്പോള്‍ സകലതും വെടിഞ്ഞു; അല്ല മറന്നു ജീവിക്കുന്നു . ഹേമയുടെ മൂന്നാം ചരമ വാര്‍ഷികഓ നാളെയാണ് , ഊട്ടിയില്‍ മകള്‍ വിടപറഞ്ഞു പോയ സ്ഥലത്തേക്ക് യാത്രപോകനോരുങ്ങുകയാണ് മേനോനും ശാരദയും]


“ഊട്ടി… ഊട്ടീ …..” ബസ്‌ സ്റ്റേഷനില്‍ ഉച്ചത്തില്‍ നിലവിളി , നേരത്തേ തന്നെ ഉറപ്പിച്ച സീറ്റുകളില്‍ രണ്ടാളും ഇരുന്നു .
” ഈ ഷോള്‍ ? ഇത് നിങ്ങള്‍ എന്തിനാണ് പുറത്തെടുക്കുന്നത് ? ഇത് കാണുമ്പോള്‍ …” ശാരദാമ്മ …..(വിങ്ങുന്നു ); ഒരമ്മയുടെ സ്നേഹത്തിന്റെ, ലാളനയുടെ, മുലപ്പാലൂട്ടി വളര്‍ത്തിയതിന്റെ ഒക്കെ നൊമ്പരം; ആത്മാവിന്റെ ഭിത്തികള്‍ ഭേദിച്ച് പുറത്തുവരുന്ന വിഷാദത്തിന്റെ തുള്ളികള്‍ .
 ഹ എന്താടോ ഇത് ,,വെറുതെ ….വിഷമിക്കാതെ ,, മേനോന്‍ ആശ്വസിപ്പിക്കുന്നു.
മകള്‍ മരിക്കുമ്പോള്‍ ഉണ്ടായിരുന്നതാണ് ആ ഷോള്‍ , എല്ലാ വര്‍ഷവും ഊട്ടിക്കു പോകുമ്പോള്‍ ഹേമയുടെ കൂടെ ഉണ്ടായിരുന്നതാണ് അത് …..


ബസ്‌ യാത്ര ആരംഭിച്ചു …… ഓര്‍മ്മകള്‍ മനുഷ്യ മനസിന്റെ കരുത്തും , എന്നാല്‍ ചിലപ്പോള്‍ ശാപവും, പ്രതികാരവും , ഉപകാരവും ആകുന്ന ഒരു അനുഭവം; അങ്ങനെ ഒരു നിര്‍വചനം ഞാന്‍ കൊടുക്കുന്നതില്‍ തെറ്റുണ്ടാകുമോ?..


…..] മോളെ എടീ നീ അടി വാങ്ങിക്കും ….ചിരികള്‍ ……… ശാരദാമ്മ ചിരിച്ചു ചിരിച്ചു കസേരയിലേക്ക് ഇരുന്നു പോയി ; ഹോ ഇവളെ കൊണ്ട് തോറ്റു; “എടി എന്റെ തൊപ്പി ഇവിടെ തരാന്‍ മൂന്നു മാസം കഴിഞ്ഞാല്‍ നീ എടുത്തോ ” പെട്ടെന്ന് ഹരിഷ് ഹേമയുടെ തലയില്‍ നിന്ന് തൊപ്പി എടുത്തു അച്ഛനെ ഏല്‍പ്പിച്ചു . ഒരു പിണക്കത്തോടെ ഹേമ മുറിയിലേക്ക് . എന്താടാ ഇത് അവള്‍ തമാശ കാട്ടിയതല്ലേ ഇങ്ങനെ ഒന്നും പാടില്ല ഛെ രാവിലെ മൂടോഫായി , ഞാനൊന്നു നോക്കട്ടേ . എന്തൊക്കെയോ പറഞ്ഞു മേനോനും ശാരദയും ആ പതിനെട്ടു കാരിയെ തണുപ്പിച്ചു . മോളേ മറ്റെന്നാള്‍ നമ്മള്‍ ഊട്ടിക്കു പോകുകയാണ് നിനക്ക് ഡ്രസ്സ്‌ വല്ലതും വേണോ എന്ന് ചോദിച്ച ശേഷം മേനോന്‍ ഔദ്യോകിക വാഹനത്തില്‍ കര്‍മ്മത്തിലേക്കു …..
             ഹരീഷേട്ടാ ഞാന്‍ ഇന്ന് നിന്റെ കൂടെ വരുന്നില്ല ; നീ പോയ്കോ …ഹേമ കോളെജിലേക്ക് ബസില്‍ പോകുവാന്‍ ഒരുങ്ങി , ശാരദാമ്മ ഇടപെട്ടു ,,,”മോളേ ബസില്‍ പോകണ്ട നീ ഇവന്റെ കൂടെ പോയ്കോ ; സമ്മതിക്കാതെ ഹേമ നടന്നകന്നു . ഹരീഷിനു നല്ല വിഷമം ആയി , അമ്മെ അവള്‍ക്കു ഇത്തിരി വാശി കൂടുതലാ,,എല്ലാര്‍ക്കും അവളോട്‌ മാത്രം എന്താ ഒരു മമത , ഞാന്‍ എപ്പോഴും ഔട്ട്‌ . ഓക്കേ ഞാന്‍ പോകുവാ .. ഹരിഷ് മെഡിക്കല്‍ കോളെജിലേക്ക്  യാത്ര ആയി , എം ബി ബി എസ് കഴിഞ്ഞു ഹൌസ് സര്‍ജന്‍സി ചെയ്യുകയാണ് ഹരീഷ് , അനിയത്തിയേക്കാള്‍ എട്ടു വര്‍ഷം പ്രായക്കൂടുതല്‍ ആണ് ഹരീഷിന് , അതിനാല്‍ അവര്‍ക്കിടയില്‍ ചേട്ടന്‍ – അനിയത്തി ബന്ധത്തിനാണ്  സൌഹൃതത്തേക്കാള്‍ സ്ഥിരത ഉണ്ടായിരുന്നത് . ഹരീഷ് കുറച്ചു സീരിയസ് ആയിരുന്നത് ഒരു കാരണം ആയിരുന്നു, എന്നാലും ചേട്ടന്റെ കൊച്ചുവാവി ആയി നടക്കാന്‍ ആയിരുന്നു അവള്‍ക്കു ഇഷ്ടം . സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു , മേനോന്‍ നേരത്തേ എത്തി ,, മോളേ……. ഇത് ഇട്ടു നോക്കൂ ; പുതിയ ഫാഷന്‍ ആണ് കേട്ടോ …ചിരിച്ചു കൊണ്ട് മേനോന്‍ മുറിയിലേക്ക് നടന്നു ….[


“അയ്യോ ……”;(ബസില്‍ ആരോ നിലവിളിച്ചു) ഈ നിലവിളി കേട്ടുകൊണ്ടാണ് മാധവ മേനോന്‍ ഉണര്‍ന്നത് , മകളെ സ്വപ്നത്തില്‍ കണ്ടുകൊണ്ടിരുന്ന അതേ മൂഡില്‍ തന്നെ മേനോന്‍ പരിസരത്തോട് പ്രതികരിച്ചു പോയി ….
      ഊട്ടിയില്‍ എത്തിയപ്പോള്‍ പിറ്റേദിവസം പുലര്‍ച്ചെ രണ്ടര മണി കഴിഞ്ഞു . ഹോട്ടലില്‍ മുറി എടുത്തു സ്റ്റെപ്പ്  കയറുമ്പോള്‍    “മേനോന്‍  സാര്‍ ” ആരോ പിന്നില്‍ നിന്ന് വിളിച്ചു . അയാള്‍ അടുത്തേക്ക് വന്നു. hello Johnson how are  you ? കുശലാന്വേഷണങ്ങള്‍ , ( അദ്ദേഹവും കുടുംബവും ടൂറിന്റെ ഭാഗമായി ഊട്ടിയില്‍ ) ” അടിച്ചു പോളിക്കുവാണല്ലേ ?” ജോണ്‍സന്‍ -ന്റെ  ചോദ്യത്തില്‍ നിന്ന് തന്നെ , വിവരങ്ങള്‍ അറിഞ്ഞിട്ടല്ല സംസാരിക്കുന്നതെന്ന്  മേനോന്‍ മനസിലാക്കി, എന്നാല്‍ ശാരദാമ്മക്ക് സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായി , പെട്ടന്ന് അവര്‍ പടവുകള്‍ കയറിപ്പോയി ….  രാവിലെ കാണാമെടോ…. മേനോനും ശുഭരാത്രി നേര്‍ന്നു നടന്നു ( ഒരു ഔപചാരികത മാത്രം , നേരം പുലര്‍ച്ച ആണെങ്കിലും.)
                            കാലത്ത് ഏഴു മണികഴിഞ്ഞു ജോണ്‍ണ്‍ (സഹപ്രവര്‍ത്തകന്‍  ആയിരുന്നു ) മേനോന്റെ റൂമിന്‍റെ ഡോറില്‍ കൈകൊണ്ടു തട്ടി ….. ആരും അകത്തില്ല   എന്ന നിഗമനത്തില്‍ , ഒരു സംശയത്തോടെ തിരികെ നടന്നു. അല്‍പസമയം കഴിഞ്ഞു …… ചായ കഴിഞ്ഞോടോ ? മേനോന്‍ സുഹൃത്തിന്റെ  റൂമിലേക്ക്‌ കയറി ചെന്നു….  അല്ല എവിടെ ശാരദാമ്മ ? എന്താടോ ഒരു പ്രസരിപ്പോന്നും കാണുനില്ലല്ലോ, എന്നാ  പറ്റി? ജോണ്‍സന്‍ തിരക്കി…. ഉം താനൊന്നും അറിഞ്ഞില്ല അല്ലെ ;? അറിയിച്ചില്ല അതാണ് സത്യം … മേനോന്‍  പറഞ്ഞു ……എന്താടോ എ എന്തുപറ്റി ..? മേനോന്‍ തുടരുന്നു , ഈറന്‍ അണിഞ്ഞ കണ്ണുകളുമായി ….. ജീവിതം എല്ലാം കൂടി ഒരുമിച്ചു തരില്ല , ശെരിയാണ്‌ , എന്റെ; അല്ല ഞങ്ങളുടെ എല്ലാം സൌഭാഗ്യം , അവള്‍ പോയി ..ഹേമ മോള്‍ മരിച്ചതിന്റെ മൂന്നാം ചരമ വാര്‍ഷികം ആയിരുന്നു ഇന്ന് .
          “കര്‍ത്താവേ,………. എന്താടോ ഈ കേക്കുന്നത് താനിതോന്നും ……..(ജോണ്‍സന്‍ സ്തംതനായി )…………… അതേ ഞാന്‍ ആരോടും പറഞ്ഞില്ല , കഴിഞ്ഞില്ല . മനസ്സ് ഭൌതികത വിട്ടുപോയ നിമിഷങ്ങള്‍ ദിവസങ്ങള്‍ , മാസങ്ങള്‍ ഞങ്ങള്‍ക്കിപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിങ്ങലായി നില്‍ക്കുന്നു ഓരോ ഹൃതു സക്രമങ്ങളും ഓരോ അനുഭവം ആയിരുന്നെടോ , അത് കൊണ്ടാണ് ഞാന്‍ അന്ന് നമ്മുടെ ആനുവല്‍ ഡേയ് ക്ക് “എന്റെ ഹൃതു സംക്രമ പക്ഷിക്ക് ” എന്നുള്ള കവിത എഴുതിയത് . സങ്കടം മേനോന്‍റെ ശബ്ദത്തെ നിയന്ത്രിക്കുന്നു , ഒരു വീറല്‍ വീണ ശബ്ദം മേനോന്‍ ടൌവ്വല്‍ എടുത്തു മുഖം തുടച്ചു ,,,തുടര്‍ന്നു….
              അന്ന് –1992 -ലെ നവംബര്‍ , എല്ലാ വര്‍ഷവും ശാരദയും മകനും ഉണ്ടാവാറുണ്ട് , മകന് എന്തൊക്കെയോ ആവശ്യങ്ങളും മറ്റും ആയതിനാല്‍ ശാരദ വരുന്നില്ല എന്ന് പറഞ്ഞു ; ലീവ് കിട്ടാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ വേറൊരു ദിവസത്തെ പറ്റി ഞാനും ആലോചിച്ചില്ല …ഞങ്ങള്‍ രണ്ടു പേരും കൂടിയാണ് അന്നിവിടെ എത്തിയത് , എല്ലാവരും ഇല്ലാത്തതിനാല്‍ മൂന്നു ദിവസമാക്കി ചുരുക്കിയിരുന്നു . സത്യം പറഞ്ഞാല്‍ അവളോടുള്ള എന്റെ വാത്സല്യം മുഴുവന്‍ നല്‍കാന്‍ കഴിഞ്ഞ ചില നിമിഷങ്ങള്‍ , മണിക്കൂറുകള്‍ ഒക്കെയായിരുന്നു … എല്ലാം …….. എല്ലാം പോയി ,,ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും എല്ലാം … ഞാനിന്നു വെറുതെ ജീവിക്കുന്നു ശാരദക്ക്‌ വേണ്ടി , അവള്‍ തിരിച്ചും…. ഒരു മൌനം , വിങ്ങല്‍ . ജോണ്‍സന്‍ ഭാര്യയെ നോക്കി ഒരു നെടുവീര്‍പ്പിട്ടു .
       മടക്കയാത്രയുടെ തലേന്നായിരുന്നു ആ വിധി വിളയാട്ടം,,, ഞാനും ഹേമയും ഒരു 8 മണിയോടെ പുറത്തിറങ്ങി . ആരോ പറഞ്ഞു മൂന്നു കിലോമീറ്റര്‍ അപ്പുറം നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു എന്ന് . കേട്ടപ്പോള്‍ തന്നെ അവളെക്കാള്‍ ആവേശം എനിക്കായിരുന്നു . യാത്ര തുടര്‍ന്നു , പെട്ടെന്ന് തന്നെ ഒരു സൈക്കിള്‍ യാത്രക്കാരന്‍ വന്നു സവാരി ചോദിച്ചു , ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു . ഏകദേശം അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ സ്ഥലത്തെത്തി …കുന്നിന്‍ മുകളില്‍ കയറിയാലേ കാണാന്‍ പറ്റു എന്ന് അവിടെ നിന്നവര്‍ പറഞ്ഞു … ഞങ്ങള്‍ അങ്ങനെ കുന്നില്‍ മുകളിലെത്തി ഒരു നോക്ക് കണ്ടു ..ഞാന്‍ അവളെ എടുത്തു കാണിക്കേണ്ടി വന്നു അത്രയ്ക്ക് തിരക്ക് ആയിരുന്നു അവിടെ …. മടങ്ങി വരുന്ന വഴിയില്‍ കാലക്കേടിന് ഞാന്‍ സിഗരട്ട് വാങ്ങണം എന്ന് പറഞ്ഞു ഇറങ്ങി കടയില്‍ നിന്നും സിഗരട്ട് വാങ്ങി കത്തിച്ചു , പോക്കറ്റില്‍ നിന്നും പണമെടുക്കുന്ന സമയം , “അയ്യോ …” എന്ന ശബ്ദവും കടയില്‍ ഉണ്ടായിരുന്നവരുടെ ഓട്ടവും ഒരുമിച്ചായിരുന്നു , ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ….വീണ്ടും മേനോന്‍റെ ശബ്ദത്തില്‍ മൌനത്തിന്റെ നിഴലാട്ടം ……
സൈക്കിള്‍ റിക്ഷ ഉണ്ടായിരുന്ന സ്ഥലത്ത് നൂറുകണക്കിനാളുകള്‍ ഞാന്‍ ഓടിയെത്തി , ഒന്നേ നോക്കിയുള്ളു .. എന്റെ മകള്‍..” പിടിച്ചടകിയ കദനം വിതുംബലായി ….പശ്ചാത്തലത്തില്‍ മേരി കൈകൊണ്ടു മറച്ചു പിടിച്ചു കരയുന്ന ശബ്ദം . -മേനോന്‍ “വര്‍ത്തമാനത്തിലേക്ക്‌ ” തിരിച്ചു വന്നു- “വെള്ളം വിതരണം ചെയ്യുന്ന ഒരു ലോറി ഇടിച്ചതാണ് …മകളും ആ റിക്ഷക്കാരനും തല്‍ക്ഷണം …..മരിച്ചു. മകളുടെ ശരീരം അവിടെ ഒരു കോവിലിന്റെ മുന്നില്‍ റോടരികിലേക്ക് നിന്ന ആലിന്റെ ചുവട്ടില്‍ ആയിരുന്നു വീണു കിടന്നത് ….ഞങ്ങള്‍ അതിനു ശേഷം ഇതിപ്പോള്‍ മൂന്നാം വര്‍ഷമാണ്‌ ഇവിടെ വരുന്നത് ; രാവിലെ ആ ആല്‍ ചുവട്ടില്‍ പോകും , ഏതൊരു പാപനാശിനിയില്‍ പോകുന്നതിനേക്കാളും എനിക്ക് ഇവിടെ വരുമ്പോഴാണ് സമാധാനം …ഒന്നും ഇല്ലെങ്കിലും അവള്‍ക്കും ഞങ്ങളുടെ സാമീപ്യം കിട്ടുമായിരിക്കുമെടോ …, സ്വരമടഞ്ഞു, നാവ് മരവിച്ചു ,,,”ഇത്തിരി വെള്ളം” മേനോന്‍ ചോദിക്കും മുന്‍പേ മേരി കൊണ്ടുവന്നു .
        ദീര്‍ഘ നിശ്വാസങ്ങള്‍ തളം കെട്ടിയ മൌനം …………
        “ഇവിടെ ഉണ്ടായിരുന്നോ ?” ശാരദാമ്മ കയറി വന്നു , “ഇരിക്കൂ ചേച്ചീ   ” എന്ന് പറഞ്ഞു മേരി അകത്തേക്ക് ക്ഷണിച്ചു … “ഇല്ല മേരി ഇറങ്ങട്ടെ ,,,മോനെ ഒന്ന് വിളിക്കണം ; പതിവാണ് ,,ചേട്ടന്‍ പറഞ്ഞു കാണുമല്ലോ ?… ” ഇറങ്ങാം എന്ന് പറഞ്ഞു ‘ “അ…” എന്ന് പറഞ്ഞു മേനോന്‍ എഴുന്നേറ്റു . “പിന്നെ കാണാം , നാളെ പുലര്‍ച്ചെക്കുള്ള ബസില്‍ തിരികെ പോകണം ; നെടുമങ്ങാട്ട് ചെന്നിട്ടു കുറച്ചു കാര്യങ്ങള്‍ ഉണ്ട് . ഒരു ദിവസം വീട്ടിലേക്കു വെരാമെടോ ” മേനോനും ഭാര്യയും ഇറങ്ങി നടന്നു.


        ഒരു നീണ്ട ഫോണ്‍കാള്‍ , മേനോനും ശാരദാമ്മയും മാറിമാറി സംസാരിക്കുന്നു , ഇടയ്ക്കു ഗൌരവവും , വാത്സല്യവും , സമാധാനിപ്പിക്കലും , സകല വികാരങ്ങളുടെയും ഭാവങ്ങള്‍ ; പ്രകടങ്ങള്‍ അവിടെ കാണാമായിരുന്നു . റിസീവര്‍ താഴെ വെയ്ക്കുന്നു . “ശ്ശെ ; ഇവന്‍ എന്താണിങ്ങനെ , പ്രായം 30 – കഴിഞ്ഞിരിക്കുന്നു , ഇനി എന്നാ ,,,? നമ്മള്‍ക്കെന്തടോ അവനിത്തിരി സമാധാനം തരാത്തത് ? ” ശാരദാമ്മ , നിസംഗതയോടെ മേനോന്‍റെ പരിഭവത്തോട്‌ പ്രതികരിച്ചു …” സാരമില്ല , എന്തായാലും അവന്‍ വരുമല്ലോ ; അവനും വിഷമം ആണ് , അവനിവിടെ കൂടുതല്‍ നില്ക്കാന്‍ താല്പര്യം ഇല്ലാന്ന് എന്നോട് പറയും .”കൊച്ചുവാവീടെ ചിരി എപ്പോഴും കേള്‍ക്കും അത് അവനു വല്ലാത്ത വിഷമം ഉണ്ടാക്കുന്നു എന്നും പറയുമായിരുന്നു ,,,,പാവം ഉം – നിങ്ങള്‍ വിഷമിക്കാതെ ഇത്തവണ അവന്‍ സമ്മതിക്കും നമുക്ക് നടത്താന്നെ …!”
         മേനോനും ശാരദാമ്മക്കും കരുത്തും, പ്രതീക്ഷയും ഹരീഷാണ്.. അല്ലാതെ ആരാണ് ?..ചെറിയ കുട്ടി ആയിരുന്നപ്പോഴും “ഹേമ” എന്നും വീട്ടിലെ “കൊച്ചുവാവി” ആയിരുന്നു . മേനോന് അവള്‍ “ഹൃതു സക്രമത്തിലെ പക്ഷി” ആയിരുന്നു . അന്നെഴുതിയ ആ കവിത , അതാണിപ്പോള്‍ അവരുടെ “ഇളയ മകള്‍” … മാനുഷിക സ്നേഹത്തിനും , സ്വപ്നത്തിനും , പ്രതീക്ഷക്കും , വികാരങ്ങള്‍ക്കും , വാല്സല്യത്തിനും , സന്തോഷത്തിനും ,ദുഖത്തിനും ,,എല്ലാറ്റിനും…, എല്ലാറ്റിനും .. ഒരു തുടക്കത്തെപ്പോലെ ഒടുക്കവും ഉണ്ടായിരിക്കണമല്ലോ – ലോകസത്യമാകാം , അതും അല്ലെങ്കില്‍ philosophy എന്ന് പറഞ്ഞു തള്ളിക്കളയാം …പുച്ചിക്കാം..”; എന്തിനും ഏതിനും , മേനോന്‍റെ മറുപടി “ഹേമമോള്‍” എന്റെ എല്ലാം ആയിരുന്നു എന്നാണ് . ശാരദാമ്മക്ക് ഇപ്പോള്‍ കണ്ണീരില്ല , ആറി ഉറഞ്ഞ മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് വല്ലപ്പോഴും ഉറവപോലെ നിര്ജ്ജരിക്കുന്ന ഒന്നോ രണ്ടോ അശ്രുകണങ്ങള്‍ ……… ഓര്‍മ്മയെ ഇവിടെ മറവി തോല്‍പ്പിക്കട്ടെ , ശിക്ഷിക്കട്ടെ അങ്ങനെയെങ്കിലും ആ ഹൃദയങ്ങള്‍ ഇനിയുള്ള കാലം സന്തോഷിക്കട്ടെ , പറയാനുള്ളത് ആരോടെങ്കിലും പറയുമ്പോള്‍ കിട്ടുമെന്ന് പറയുന്ന ആ ആശ്വാസം ,,അത് മേനോനും ശാരദാമ്മക്കും ;;;; ജോണ്‍സന്‍ ഉം മേരിക്കും കൊടുക്കാന്‍ കഴിഞ്ഞെകില്‍ ….പുണ്യം , നന്മ , സന്മനസ്സു ,,അല്ലേ?? ആണ് , ആകണം ,,,,എന്നാലെ ഞാനും നിങ്ങളും നിറഞ്ഞ ഈ സമൂഹം , ലോകം ,,,ഇവക്കൊക്കെ അര്‍ത്ഥമുണ്ടാകൂ , ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ത്രാണി ഉണ്ടാകൂ …
 ………. മാസങ്ങള്‍ മൂന്നു കഴിഞ്ഞു , മേനോനും ശാരദാമ്മയും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകാനായിറങ്ങി   ; മകന്‍ – ഹരീഷ് എത്തുന്നുണ്ട് , കുറച്ചു ദിവസങ്ങള്‍ – അല്ല ഇനിയുള്ള ദിവസങ്ങള്‍ മൌനം തളം കെട്ടിയ ആ മനസുകളില്‍ ഒരു ചെറിയ വസന്തം തളിര്‍ക്കുമായിരിക്കും , വേണം ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുന്നു എല്ലാവരോടും .


           “ചിദംബരത്തിന്റെ” മുന്നിലെ ഗേറ്റ് അടച്ച ശേഷം മേനോന്‍ കാറിലേക്ക് കയറി , എടോ നമ്മള്‍ കുറച്ചു നേരത്തെയാണല്ലോ ?— “ഉം  സാരമില്ല” ; ശാരദാമ്മ പറഞ്ഞു; പോകാം എന്താ രെവീ? ഡ്രൈവറോട് മേനോന്‍ ,,,,
           കാറിന്റെ ശബ്ദം ചെവിയില്‍ ഒരു ചെറിയ മൂളല്‍ പോലെ ………….കണ്ണില്‍ ഒരു ചെറിയ മൊട്ടുപോലെ ………




————-നീയാണു മകളെ എന്റെ ഹൃതുസക്രമത്തിലെ പെണ്‍ പക്ഷി .,
                 നീയാണു മകളെ എന്റെ കനകകുടീരത്തിലെ ഐശ്വര്യ ദേവത ,
                 നിന്നെ ചിദംബരം വളര്‍ത്തട്ടെ ;
                 ഞങ്ങള്‍ തരുന്നു തേനും, പാലും , എല്ലാം എന്നും .
                 ഉണരട്ടെ പുലരികള്‍ ; ഉയരട്ടെ നിന്‍ ചിരി …….




[കഥകള്‍ കവിതകളാകാം, കാവ്യങ്ങള്‍ കഥകളും .. പക്ഷെ തിരിച്ചറിയപ്പെടുംബോഴാണ് അതിനു ചേതനയും അര്‍ത്ഥ തലങ്ങളും സമ്മാനിക്കപ്പെടുന്നത്…..അരുണ്‍ വി .ബി]
                                                                                                                            

ഗൃഹാതുര സ്മരണകള്‍

ഈറന്‍ മുടിയില്‍ വസന്തവുമായി.,
കുളിരോലും കാറ്റിനു ചുംബനമേകി ,
പുളിയിലക്കരമുണ്ടില്‍ നാണം മറച്ചുകൊണ്ടവളിരുന്നു ;
എനിക്കായി കാത്തിരിന്നു.., കതോര്‍ത്തിരുന്നൂ…. .


മുട്ടിവിളിക്കാതെ , ആരെന്നു കാണാതെ ,
എല്ലാം; …എല്ലാം; …………തുറന്നു തന്നു , വിളിച്ചു തന്നു .
പരിഭവം ഇല്ലാതെ ഓരോ ദിനവും
ചിരിച്ചു നിന്നു ,, ചിരി തൂകി നിന്നൂ…..


ഓടി ഒളിക്കാതെ ഓര്‍മയില്‍ ആവാതെ എന്നും ;എന്നും
അരികില്‍ നിന്നു…. ചേര്‍ന്നു നിന്നു .
പരിവേഷം ഇല്ലാതെ ഓരോ കിനാവും പെയ്തു നിന്നു
മധുതൂകി നിന്നൂ… .


ഒഴുകാത്ത പുഴ പോലെ, മായാതെ …മറയാതെ ,
ഒരു നവ ചേതന പകര്‍ന്നു നിന്നു.
എന്നില്‍ എന്നും നിറഞ്ഞു നിന്നു.


ഇവള്‍ എന്‍റെ നാട് , ഇവള്‍ എന്‍റെ വീട് ….
ഇവള്‍ എന്‍റെ മനസ്സിന്‍റെ മൌന സംഗീതമാം ആരോമലാള്.